മുറിച്ചു മാറ്റിയ മരത്തിൻ്റെ അവശിഷ്ടങ്ങൾ വാഹന യാത്രയ്ക്ക് തടസ്സമാകുന്നതായി പരാതി
കൊയിലാണ്ടി: മാരമുറ്റം റോഡിൽ റെഡ്ക്രോസ് കെട്ടിടത്തിന് ഭീഷണിയായ മരം മുറിച്ചു മാറ്റിയ അവശിഷ്ടങ്ങൾ റോഡിൽ തന്നെ കൂട്ടിയിട്ടത് വാഹന യാത്രക്കും സ്ഥാപനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. അപകട ഭീഷണിയെ തുടർന്ന് കഴിഞ്ഞ ദിവസം മരംമുറിച്ച് മാറ്റിയിരുന്നു. തുടർന്ന് ചില്ലകളും മറ്റും വഴിയിൽ ഉപേക്ഷിച്ചതിൻ്റെ ഭാഗമായി വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായിരിക്കുകയാണ്. ഇവ എത്രയും പെട്ടെന്ന് എടുത്ത് മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

