KOYILANDY DIARY.COM

The Perfect News Portal

വിലക്കയറ്റം നിയന്ത്രിക്കും: സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ കടകളിൽ പരിശോധന നടത്തി

കൊയിലാണ്ടി: കോവിഡ് കാലത്തെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി. കേന്ദ്ര ഉപഭോക്തൃ കാര്യാലയത്തിൻ്റെ നിർദ്ദേശപ്രകാരം പയറു വർഗ്ഗങ്ങളുടെ സ്റ്റോക്ക് വിവരം നിരീക്ഷിക്കുന്നതിനായി രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡ് കൊയിലാണ്ടി, നടുവണ്ണൂർ പ്രദേശങ്ങളിലെ മൊത്തവ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും സ്റ്റോക്ക് വിവരം വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു.

പൂക്കാട്, തിരുവങ്ങൂർ, കാട്ടില പീടിക പ്രദേശങ്ങളിലെ വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത പച്ചക്കറി കടകളിൽ പരിശോധനാ സമയത്ത് തന്നെ പുതിയ വിലവിവരപട്ടിക തയ്യാറാക്കി പ്രദർശിപ്പിച്ചു.ഈ പ്രദേശങ്ങളിലെ മാംസ വിൽപന ശാലകളിലെ അമിത വില ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വ്യാപാരികളുമായി ചർച്ച നടത്തി ഉയർന്ന വില കുറക്കാൻ തീരുമാനിക്കുകയും പുതിയ വിലയുടെ ബോർഡ് പ്രദർശിപ്പിക്കുകയും ചെയ്തു. കാട്ടിലെ പീടികയിലെ മെഡിക്കൽ സ്റ്റോറിൽ സർജിക്കൽ മാസ്ക് 5 രൂപയ്ക്ക്  വിൽപ്പന നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ബില്ലിംഗ് സംവിധാനത്തിൽ 3.90 രൂപയായി കുറക്കുകയും N95 മാസ്ക് വിൽപ്പനക്ക് ലഭ്യമാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.2പ്രൊവിഷനൽ സ്റ്റോറുകളിൽ വിലവിവരപട്ടിക പ്രദർശിപ്പിക്കാത്തതായി കണ്ടെത്തിയതിനെ തുടർന്ന് കർശന നിർദ്ദേശത്തോടെ മാറ്റി വയ്ക്കപ്പെട്ട ബോർഡുകൾ പുന:സ്ഥാപിച്ചു.

പരിശോധനക്ക് സിറ്റി റേഷനിംഗ് ഓഫീസർ (നോർത്ത്). എൻ.കെ.ശ്രീജ നേ തത്വം നല്കി. റേഷനിംഗ് ഇൻസ്പെക്ടർമാരായ എൻ.കെ.സുരേന്ദ്രൻ, ടി പി രമേശൻ, ശ്രീമതി ബിനി.ജി എസ്, ജ്യോതി ബസു എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പയറു വർഗ്ഗങ്ങൾ, അവശ്യ സാധനങ്ങൾ, കോവിഡ് ചികിൽസാ ഉപകരണങ്ങൾ എന്നിവയുടെ വില വിവരം , ലഭ്യത  എന്നിവ സംബന്ധിച്ചുള്ള സ്പെഷ്യൽ സ്ക്വാഡ് പരിശോധന താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും തുടരുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സിറ്റി റേഷനിംഗ് ഓഫീസർ അറിയിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *