കോഴിക്കോട്: മുനിസിപ്പൽ കോർപ്പറേഷൻ എംപ്ലോയീസ് സൊസൈറ്റി മേയറുടെ ഓക്സിജൻ ചലഞ്ചിലേക്ക് 50000 രൂപയുടെ ചെക്ക് കൈമാറി. സൊസൈറ്റി സെക്രട്ടറി വി.പി. ഉണ്ണികൃഷ്ണൻ മേയർ ബീന ഫിലിപ്പിന് കൈമാറി. ചടങ്ങിൽ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, കോർപ്പറേഷൻ സെക്രട്ടറി, സൊസൈറ്റി ഡയരക്ടർമാർ മാനേജർ എന്നിവർ പങ്കെടുത്തു.