വെളുത്താണിക്കൂട്ടത്തിൻ്റെ സേവന പ്രവർത്തനങ്ങൾ മാതൃകയാകുന്നു
കൊയിലാണ്ടി: കഴിഞ്ഞ 5 വർഷക്കാലം കൊയിലാണ്ടിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വേറിട്ട പ്രവർത്തനം കാഴ്ചവെക്കുന്ന ഒരു സംഘടനയാണ് വെളുത്താണിക്കൂട്ടം. കൊയിലാണ്ടി പോലീസ്സ്റ്റേഷനിലെ മുഴുവൻ പോലീസുകാർക്കും, പട്ടണത്തിലെ മുഴുവൻ ആംബുലൻസ് ഡ്രൈവർമാർക്കും, നഗരസഭയിലെ 39, 40, 41 വാർഡുകളിലെ ആശവർക്കർമാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു. കൊയിലാണ്ടി എസ്.ഐ. സുലൈമാൻ ഭക്ഷണ പൊതി ഏറ്റുവാങ്ങി.

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വാപോറൈസർ ഓക്സിമീറ്റർ, പാൽ, ഭക്ഷണാക്കിറ്റ്, മാസ്ക് തുടങ്ങിയവ വിതരണം ചെയ്തു. പ്രളയവും, നിപ്പയും പ്രതിസന്ധി സൃഷ്ടിച്ച സമയങ്ങളിലും കാരുണ്യ പ്രവർത്തനങ്ങളിലും വെളുത്താണിക്കൂട്ടം രംഗത്തുണ്ടായിരുന്നു. വി.വി. ഷഫീക്, വി.വി.അഫ്സൽ, ഇസ്മയിൽ കരീംക, ഫാസിൽ, സാഫാത്ത്, ഒ.കെ. യുസഫ് തുടങ്ങിയവരാണ് വെളുത്താണിക്കൂട്ടത്തിൻ്റെ ഭാരവാഹികൾ.


