പെരുന്നാൾ കിറ്റ് വിതരണം ചെയ്തു
കൊയിലാണ്ടി: നഗരസഭ പന്തലായനി സൗത്ത് 15-ാം വാർഡിലെയും, പതിനാലാം വാർഡിലെ അരീക്കുന്ന് കോളനിയിലെയും പെരുന്നാൾ സഹോദരങ്ങൾക്ക് ജീവകാരുണ്യ പ്രവർത്തകൻ ഷിബുലാൽ പുൽപ്പറമ്പിൽ നൽകുന്ന പച്ചക്കറി കിറ്റിൻ്റെ ഉൽഘാടനം നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ നിർവഹിച്ചു. മുൻ കൗൺസിലർമാരായ എം.വി.ബാലൻ, വി.കെ. രേഖ, പന്തലായനി സൗത്ത് റെസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ. രാജചന്ദ്രൻ, പി. എം. കുഞ്ഞികണാരൻ, ആർ. കെ. രാജീവൻ, പ്രദീപൻ എന്നിവർ നേതൃത്വം നൽകി.

