KOYILANDY DIARY.COM

The Perfect News Portal

ഹർത്താൽ ദിനത്തിൽ തുറന്ന കടയ്ക്ക് നേരെ ബി. ജെ. പി. അക്രമം

കൊയിലാണ്ടി : ഹർത്താൽ ദിനത്തിൽ കൊയിലാണ്ടി ബീച്ച് റോഡിലെ അഷറഫിന്റെ മസാലക്കട ബി.ജെ.പി. പ്രവർത്തകർ അടിച്ചു തകർത്തു. ഇന്ന് രാവിലെയായിരുന്നു സംഭവം. ഒരുസംഘം പെട്ടന്ന് വന്ന് കടന്നാക്രമിക്കുകയായിരുന്നു. മറ്റ് രണ്ട് കടകൾക്ക് നേരെയും അക്രമമുണ്ടായി. ഹമീദിന്റെ ബേക്കറി & ഹോട്ടൽ, ആസിഫിന്റെ മസാലകടയ്ക്കു നേരെയുമാണ് അക്രമമുണ്ടായത്. ബൈക്കിലെത്തിയ പെരുവട്ടൂർ കാവുംവട്ടം ഭഗത്തുള്ളവരാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. എസ്. ഐ. വി. എം. മോഹൻദാസിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *