ഹർത്താലിൽ വിജനമായ കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ്
കൊയിലാണ്ടി: എൽ.ഡി.എഫ്. ജില്ലാ ഹർത്താലും, ബി.ജെ.പി.യുടെ താലൂക്ക് ഹർത്താലിലും കൊയിലാണ്ടിയിൽ ജനജീവിതം താറുാറായി. ചില സൊകാര്യ വാഹനങ്ങൽ മാത്രമാണ് നിരത്തിലിറങ്ങിയത്. ബസ്സ് സർവ്വീസ് പൂർണ്ണമായും നിർത്തിവെച്ചു. ടാക്‌സികൾ ഓടുന്നില്ല.
പെട്ടന്നുണ്ടായ ഹർത്താൽ പ്രഖ്യാപനം റെയിൽവെ സ്‌റ്റേഷനിൽ വന്നിറങ്ങിയവർ നന്നേ ബുദ്ധിമുട്ടി. സർക്കാർ ഓഫീസുകളിൽ ഭാഗകമായാണ് പ്രവർത്തിക്കുന്ത്. പ്രവർത്തിക്കുന്ന ഓഫീസുകളിൽ വിരലിലെണ്ണാവുന്ന ജീനക്കാർ മാത്രമേയുള്ളൂ. ബാങ്കുകൾ അടഞ്ഞു കിടക്കുന്നു.
സി.പി.ഐ.(എം) ജില്ലാ സെക്രട്ടറിക്കെതിരെ നടന്ന ബോംബേറിലും, ബി.ജെ.പി.യുടെ വടകര കാര്യാലയത്തിന് നേരെ നടന്ന കല്ലേറിലും പ്രതിഷേധിച്ചാണ് ഇരു പാർട്ടികളും ഹർത്താൽ നടത്തുന്നത്.




