KOYILANDY DIARY

The Perfect News Portal

ഹോം ഷോപ്പ് പദ്ധതിയെക്കുറിച്ച് പഠിക്കാൻ കൊയിലാണ്ടിയിൽ പഠന സംഘങ്ങളെത്തി

കൊയിലാണ്ടി: എഴുന്നൂറ്റി അമ്പതിലധികം കുടുംബങ്ങൾക്ക് സ്ഥിരവരുമാനമൊരുക്കിയും, കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് സുസ്ഥിരമായ വിപണിയൊരുക്കിയും മുന്നേറുന്ന കുടുംബശ്രീയുടെ വിജയമാതൃകയായ ഹോം ഷോപ്പ് പദ്ധതിയെക്കുറിച്ച് പഠിക്കാൻ കൊയിലാണ്ടിയിൽ പഠന സംഘങ്ങളെത്തി.
നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ (എൻ.ആർ.ഒ.) തലവൻ ഡോ.പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘമാണ് കൊയിലാണ്ടിയിലെത്തിയത്. ഇൻസ്റ്റിറ്റ്യൂട്ടോഫ് റൂറൽ മാനേജ്മെന്റ ആനന്ദ് ( ഐ.ആർ.എം.എ.) ഗുജറാത്ത് , ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടോഫ് സോഷ്യൽ സയൻസ് ബോംബേ ( ടി. ഐ.എസ്.എസ്.) അസിം പ്രേംജി യൂനിവേഴ്സിറ്റി (എ.പി.യു. ) ബാംഗ്ലൂർ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ളവരായിരുന്നു സംഘാംഗങ്ങൾ.
ഹോം ഷോപ്പ് പദ്ധതിയുടെ വെയർഹൗസുകൾ, ഉൽപ്പാദന യൂണിറ്റുകൾ, ഹോം ഷോപ്പ് ഓണർമാരുടെ വീടുകൾ എന്നിവിടങ്ങളിൽ പഠനസംഘം സന്ദർശനം നടത്തി. ഹോം ഷോപ്പു പദ്ധതി മാനേജ്മെന്റ് ടീമിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണ പരിപാടിയിൽ സി.ഷീബ അദ്ധ്യക്ഷത വഹിച്ചു. ഖാദർ വെള്ളിയൂർ, പ്രസാദ്, കൈതക്കൽ കെ. സതീശൻ തുടങ്ങിയവർ  സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *