ഹെലികോപ്റ്റർ യാത്ര ഫണ്ട് : ചിലവാക്കിയത് താൻ പറഞ്ഞിട്ട് മുൻ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം

തിരുവനന്തപുരം: മുഖ്യമന്ത്രിയെ പിന്തുണച്ച് മുന്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാം. ദുരിതാശ്വാസ ഫണ്ട് മുന്‍പും ഇത്തരം യാത്രകള്‍ക്ക് വിനിയോഗിച്ചിട്ടുണ്ടെന്നും താന്‍ പറഞ്ഞിട്ടാണ് റവന്യൂസെക്രട്ടറി ഉത്തരവിട്ടതെന്നും അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസ ഫണ്ടിലെ 10 ശതമാനം സംസ്ഥാന വിഹിതമാണ്. ഇത്തരം ഫണ്ട് ഉപയോഗത്തെ സിഎജി ഇതുവരെ എതിര്‍ത്തിട്ടില്ല. മുഖ്യമന്ത്രി വന്നത് കൊണ്ടാണ് അടിയന്തര കേന്ദ്രസഹായം കിട്ടിയത്. വിവാദങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

