ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ഡിപ്പോയ്ക്ക് സമീപം ധർണ നടത്തി

എലത്തൂർ: ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ഡിപ്പോയിൽ നിന്ന് പൊതു ഓടയിലേക്ക് മലിനജലം ഒഴുക്കുന്നതിനെതിരെ ഡിപ്പോയ്ക്ക് സമീപം കർമ്മസമിതി ധർണ നടത്തി. ഡിപ്പോ പരിസരത്ത് നടത്തിയ ധർണ നസീർ ന്യൂജല്ല ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖരൻ മാട്ടുവയൽ അധ്യക്ഷനായി. ഡിപ്പോയിലെ നിർമാണ പ്രവൃത്തി നിർത്തിവെക്കണമെന്നും നേരത്തെയുണ്ടായ തീപ്പിടുത്തത്തെപ്പറ്റി സമഗ്രാന്വേഷണം നടത്തണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

