KOYILANDY DIARY.COM

The Perfect News Portal

ഹാദിയക്ക് സുരക്ഷാഭീഷണിയില്ല, : ദേശീയവനിതാ കമ്മീഷന്‍

കോട്ടയം: ഹാദിയ സ്വന്തം വീട്ടില്‍ സുരക്ഷിതയും സന്തോഷവതിയുമാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ. സംഭവിച്ചത് ലൗ ജിഹാദല്ല, നിര്‍ബന്ധിത മതപരിവര്‍ത്തനമാണ്. യാതൊരു അപകട ഭീഷണിയും ഉണ്ടാകാത്ത തരത്തില്‍ കേരള പൊലീസ് മികച്ച സുരക്ഷയാണ് ഒരുക്കിയിട്ടുള്ളതെന്നും രേഖാ ശര്‍മ്മ പറഞ്ഞു.

27-ാം തിയതി കോടതിയില്‍ ഹാജരാകാന്‍ ഹാദിയ കാത്തിരിക്കുകയാണ്. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ ഹാദിയയുമായി സംസാരിച്ചതിന്റെ മുഴുവന്‍ വിശദാംശങ്ങളും പുറത്ത് പറയാനാകില്ലെന്നും രേഖാ ശര്‍മ്മ പറഞ്ഞു.

വൈക്കം ടിവി പുരത്തെ വിട്ടിലെത്തി ഹാദിയയുമായി ഏകദേശം 50 മിനിട്ടോളം സംസാരിച്ച ശേഷമാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *