ഹര്‍ഷം 2017ന് വര്‍ണ്ണാഭമായ തുടക്കം

കൊയിലാണ്ടി: ചേമഞ്ചേരി പൂക്കാട് കലാലയത്തില്‍ ഹര്‍ഷം 2017ന് വര്‍ണ്ണാഭമായ തുടക്കം. അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ക്ക് നാടക പരിശീലനം നല്‍കുന്ന കുട്ടികളുടെ മഹോത്സവമായ കളി ആട്ടം, രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ച നാട്യ കുലപതി കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് സ്വീകരണം എന്നിവ നടന്നു.
പ്രസിദ്ധ നോവലിസ്റ്റ് യു.കെ. കുമാരന്‍ ഹര്‍ഷം 17 ഉദ്ഘാടനം ചെയ്തു. സി.വി.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കലാലയം പ്രിന്‍സിപ്പല്‍ ശിവദാസ് ചേമഞ്ചേരി, പ്രസിഡണ്ട് ബാലന്‍ കുനിയില്‍, മേപ്പയ്യൂര്‍ ബാലന്‍ നായര്‍, യു.കെ.രാഘവന്‍, പി.കെ. ദാ മോദരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
