ഹരിപ്പാട് കെഎസ്‌ആര്‍ടിസി ബസ്സ് തോട്ടിലേക്ക് മറിഞ്ഞു: ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്ക്

ഹരിപ്പാട്: പള്ളിപ്പാട് പൊയ്യക്കര ജംഗ്ഷന് സമീപമുള്ള മുണ്ടാറ്റിൻകര പാലത്തിൽ നിന്ന് കെഎസ്ആർടിസി ബസ്സ് തോട്ടിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ ഹരിപ്പാട് വഴുതാനം റൂട്ടിലോടുന്ന ഹരിപ്പാട് ഡിപ്പോയിലെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഈ സമയം ബസ്സിൽ ഡ്രൈവറും കണ്ടക്ടറും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇവരെ ഹരിപ്പാട് ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ ബസ് മറിയുകയായിരുന്നു. ഈ ഭാഗത്ത് റോഡിന് വീതി കുറവായതാണ് അപകടത്തിനിടയാക്കിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.

