ഹരികൃഷ്ണന്റെ പഠനചെലവുകള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ പഠന ചെലവിനാവശ്യമായ തുക കൈമാറി

കോഴിക്കോട് > മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ കോഴിക്കോട് ജില്ലയില്‍ ഒന്നാംറാങ്ക് നേടിയ ഹരികൃഷ്ണന്റെ പഠനചെലവുകള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഒന്നാംവര്‍ഷത്തെ പഠന ചെലവിനാവശ്യമായ തുക കൈമാറി. ഡിവൈഎഫ്ഐ ജില്ലാ പഠനക്യാമ്പില്‍ നടന്ന ചടങ്ങില്‍ കേന്ദ്രകമ്മിറ്റി അംഗം പി എ മുഹമ്മദ്റിയാസാണ് ഹരികൃഷ്ണന് തുക കൈമാറിയത്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ് കെ സജീഷിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജില്ലാ സെക്രട്ടറി പി നിഖില്‍ സംസാരിച്ചു. ജില്ലാ ട്രഷറര്‍ വി വസീഫ് സ്വാഗതം പറഞ്ഞു.
