ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് രണ്ടാം ബാച്ച് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീഷ് ആലോക്കണ്ടി മീത്തല്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി.രമണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.എം.വേലായുധന്‍, അംഗങ്ങളായ ഇന്ദിര, ഗീത കാരോല്‍, ടി.പി.ദാമോദരന്‍, നോഡല്‍ പ്രേരക് എം.ദീപ, കെ.കെ.ഉണ്ണിമാധവന്‍ എന്നിവര്‍ സംസാരിച്ചു.
