സൗജന്യ ഹോമിയോ ചികിത്സ കൊയിലാണ്ടിയിൽ പ്രവർത്തനം ആരംഭിച്ചു

കൊയിലാണ്ടി: ബി.പി.എൽ. കാർഡ് ഉടമകൾക്ക് ഇരുപത് രൂപയ്ക്ക് ഹോമിയോ ചികിത്സയും മരുന്നും നൽകുന്ന വെൽബീയിങ് ക്ലിനിക്ക് കൊയിലാണ്ടിയിൽ പ്രവർത്തനം തുടങ്ങി. റിട്ട. താലൂക്ക് ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. കെ.എം. ഉവൈസിന്റേതാണ് ക്ലിനിക്. രാവിലെ എട്ടുമുതൽ രണ്ടുവരെയാണ് പ്രവർത്തിക്കുക. കൊയിലാണ്ടി ഫയര്‍സ്റ്റേഷന് എതിർവശം സൗഭാഗ്യ അപ്പാർട്ട്‌മെന്റിൽ നഗരസഭാധ്യക്ഷൻ കെ. സത്യൻ ഉദ്ഘാടനം ചെയ്തു.
