സൗജന്യ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ്

കോഴിക്കോട്: ജില്ല സഹകരണ ആശുപത്രിയും ഇ.എം.എസ് സഹകരണ ആശുപത്രി പേരാമ്പ്രയും സംഘടിപ്പിക്കുന്ന സൗജന്യ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ് ജൂലൈ 13ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരുമണി വരെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ നടക്കും.
ജന്മനാലുള്ള രൂപവൈകല്യങ്ങള്‍, പൊള്ളല്‍, അപകടങ്ങള്‍, അര്‍ബുദ ശസ്ത്രക്രിയ തുടങ്ങിയവമൂലം ഉണ്ടാവുന്ന രൂപവൈകല്യങ്ങള്‍, ഉണങ്ങാന്‍ താമസമുള്ള മുറിവുകള്‍ എന്നിവക്കുള്ള പരിശോധനകള്‍ ക്യാമ്പില്‍ നടത്തും. ഫോണ്‍: 9747 994 259, 9946 4749 46.

