സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു
കോഴിക്കോട്: ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി മുംബൈ ആസ്ഥനമായ ജയന്റ്സ് ഇന്റർനാഷണൽ കാലിക്കറ്റ് സഹേലിയും ഡോ.ശ്രീകാന്ത് ഐ കെയർ ഹോസ്പിറ്റലും സംയുക്തമായി വനിതകൾക്കായി സൗജന്യ നേത്ര പരിശോധന ക്യാന്പും പ്രമുഖ വനിതകളെ ആദരിക്കലും നടക്കുന്നു. ഞായറാഴ്ച രാവിലെ ഒന്പത് മുതൽ 12 വരെ കോട്ടൂളിയിൽ ശ്രീകാന്ത് ഐ കെയർ ആശുപത്രിയിലാണ് ക്യാന്പ്. തുടർന്ന് നടക്കുന്ന ചടങ്ങിൽ ഡോ.സിസ്റ്റർ ജസിയമ്മ ജോസഫ്, നീത, ഡോ.സുധ, രജിത എന്നിവരെയാണ് ആദരിക്കുന്നത്.
