KOYILANDY DIARY.COM

The Perfect News Portal

സ്‌പെഷ്യല്‍ മഷ്‌റൂം ഫിഷ് കറി

ഉച്ചയൂണിന് നോണ്‍വെജ് ഇല്ലെങ്കില്‍ ഭക്ഷണമിറങ്ങാത്തവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ അതില്ലാത്ത ദിവസങ്ങളില്‍ അതിന്റെ ക്ഷീണം തീര്‍ക്കാന്‍ കൂണ്‍ ഉപയോഗിക്കുന്നവരും കുറവല്ല. എന്നാല്‍ മഷ്‌റൂം അഥവാ കൂണ്‍ മത്സ്യവുമായി മിക്‌സ് ചെയ്ത് പ്രത്യേക തരം കറിയാണ് ഇന്ന് ഉച്ചയൂണിന്.

ആരോഗ്യത്തോടൊപ്പം സ്വാദും നല്‍കുന്നതാണ് ഈ മീന്‍കറി എന്നതാണ് സത്യം. എന്നാല്‍ ഇതിലെ കൂട്ടുകളെല്ലാം അല്‍പം വിദേശിയാണ് എന്നതാണ് മറ്റൊരു കാര്യം. എങ്ങനെ ഈ മീന്‍കറി തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

Advertisements

മത്സ്യം- 250 ഗ്രാം

ചെറുതായി നുറുക്കിയ കൂണ്‍- അരക്കപ്പ്

വെണ്ണ- ഒന്നര ടേബിള്‍ സ്പൂണ്‍

പാല്‍- കാല്‍ക്കപ്പ്

ക്യാരറ്റ് ചെറുതായി നുറക്കിയത്- ഒരു ടേബിള്‍ സ്പൂണ്‍

വേവിച്ച പീസ്- മൂന്ന് ടേബിള്‍ സ്പൂണ്‍

ഉപ്പ്, കുരുമുളക് പൊടി- ആവശ്യത്തിന്

സെലറി- ഒരു ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

അര ടേബിള്‍ സ്പൂണ്‍ വെണ്ണയില്‍ കൊണ്‍ഫഌവര്‍ ചേര്‍ത്ത് കട്ടയില്ലാതെ കുഴയ്ക്കുക. പാല്‍ ചേര്‍ത്ത് ഇളക്കിയ ശേഷം ഉപ്പ്, കുരുമുളക്‌പൊടി എന്നിവ ചേര്‍ത്ത് ഇളക്കി വേവിയ്ക്കുക. മത്സ്യ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കി സെലറി ഓറിഗാനോ വിതറി വാങ്ങി വെയ്ക്കുക. ആരോഗ്യത്തോടൊപ്പം സ്വാദും നല്‍കുന്നതാണ് ഈ മീന്‍കറി എന്നതാണ് സത്യം. ചപ്പാത്തി, നാണ്‍, പൊറോട്ട തുടങ്ങിയ ഭക്ഷണങ്ങളോടൊപ്പം സംശയം കൂടാതെ ഉപയോഗിക്കാം.

Share news