സ്‌നേഹത്തണല്‍ ചാരിറ്റബിള്‍ട്രസ്റ്റ് സഹായധനം നല്‍കി
കൊയിലാണ്ടി: കാന്‍സര്‍, സെറിബ്രല്‍ പള്‍സി തുടങ്ങി ദീര്‍ഘകാലചികിത്സ ആവശ്യമായ രോഗംബാധിച്ച കുട്ടികള്‍ക്ക് സ്‌നേഹത്തണല്‍ ചാരിറ്റബിള്‍ട്രസ്റ്റ് സഹായധനം നല്‍കി. ധനസഹായ വിതരണം മുനിസിപ്പല്‍ കൗണ്‍സിലര്‍ എ.കെ. വീണനിർവ്വഹിച്ചു. ട്രസ്റ്റ്‌ചെയര്‍മാന്‍ പി.ജി. സുരേഷ്, പ്രൊജക്ട്‌കോ-ഓര്‍ഡിനേറ്റര്‍ പി.ജി. സുനീഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



