KOYILANDY DIARY.COM

The Perfect News Portal

സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ബഹുജന കൂട്ടായ്മ

കോഴിക്കോട്‌: സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ  പ്രതികരണവും പ്രതിഷേധവും ശക്തമാക്കാനും സ്‌ത്രീരക്ഷക്ക്‌ അണിനിരക്കാനുമുള്ള ആഹ്വാനവുമായി ബഹുജന കൂട്ടായ്‌മ.  സ്ത്രീധന മരണങ്ങളുടെയും, ഗാർഹിക പീഡനങ്ങളുടെയും പശ്‌ചാത്തലത്തിൽ സി.പി.ഐ.എം നേതൃത്വത്തിൽ നടത്തിയ സ്ത്രീപക്ഷ കേരളം ബഹുജന കൂട്ടായ്‌മയിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി.  കൂട്ടായ്മയിൽ പങ്കെടുത്തവർ ദീപശിഖ തെളിച്ച് സ്ത്രീപക്ഷ പ്രതിജ്ഞ ചൊല്ലി. 

സ്ത്രീകൾക്കെതിരായ ഒരു അതിക്രമവും പരിഷ്‌കൃത സമൂഹം അംഗീകരിക്കില്ല എന്നതിന്റെ പ്രഖ്യാപനമായി ജില്ലയിൽ നടന്ന പരിപാടികൾ. 250 ലധികം കേന്ദ്രങ്ങളിലായിരുന്നു  ബഹുജന കൂട്ടായ്‌മ സംഘടിപ്പിച്ചത്‌. കോവിഡ് ചട്ടം പാലിച്ചായിരുന്നു ലോക്കൽ കേന്ദ്രങ്ങളിൽ പരിപാടി. എൽഐസി പരിസരത്തെ കൂട്ടായ്മ ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. കെ ദാമോദരൻ അധ്യക്ഷനായി.

Share news

Leave a Reply

Your email address will not be published. Required fields are marked *