സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കി കഞ്ചാവുമാഫിയ

കോട്ടയം : മേഖലയില്‍ കഞ്ചാവുമാഫിയ പിടിമുറുക്കുന്നു. വില്പനയ്ക്ക് യുവാക്കളെയാണ് കൂടുതലായി നിയോഗിക്കുന്നത്. പ്രതിഫലമായി ആവശ്യത്തിലേറെ പണവും മയക്കുമരുന്നും നല്‍കുന്നതാണ് യുവാക്കളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കുകയാണ് മാഫിയകളുടെ ലക്ഷ്യം.
മേഖലയില്‍ മുണ്ടത്താനം, കുളത്തൂര്‍മൂഴി, കറുകച്ചാല്‍, അണിയറപ്പടി, മേഴ്സി ആശുപത്രി റോഡ്, നെടുംകുന്നം, മാന്തുരുത്തി, പത്തനാട്, പുന്നവേലി എന്നിവിടങ്ങളിലും മറ്റ് പ്രദേശങ്ങളിലും കൊണ്ടുനടന്നാണ് ലഹരി വില്പന.

അതിനിടെ മുണ്ടത്താനത്ത് കഞ്ചാവ് വില്പനയെ ചോദ്യംചെയ്ത അജേഷ് എന്ന യുവാവിനെ മാഫിയ സംഘം ആക്രമിക്കുകയുണ്ടായി. പ്രദേശത്ത് മയക്കുമരുന്നുകളുടെ ഉപയോഗവും വര്‍ധിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. തമിഴ്നാട്ടിലെ കമ്ബം, തേനി, ആന്ധ്രപ്രദേശ്, എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതലായും കഞ്ചാവ് എത്തുന്നതെന്നാണ് വിവരം.

ട്രെയിന്‍ മാര്‍ക്ഷവും ലോറി, ബസ് എന്നിവ വഴിയും ഇരുചക്ര വാഹനങ്ങളിലും കഞ്ചാവ് കടത്തുന്നുണ്ട്. താലൂക്കിലെ എക്സൈസ് റേഞ്ച് ഓഫീസില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് മാഫിയകള്‍ക്ക് വ്യാപാരം മെച്ചപ്പെടുത്താന്‍ സഹായകമായി.

