സ്‌കൂട്ടറില്‍ കാറിടിച്ച് ആറു വയസുകാരിയായ മകള്‍ മരിച്ചു

തൃശൂര്‍: മകളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയ വീട്ടമ്മ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിച്ച് ആറു വയസുകാരിയായ മകള്‍ മരിച്ചു. അമ്മയ്ക്കും മറ്റൊരു മകള്‍ക്കും പരുക്കേറ്റു. പടിഞ്ഞാറെ വെമ്പല്ലൂര്‍ ആറ്റുപുറം കാവുങ്ങല്‍ മനോജ് കുമാറിന്റെ മകള്‍ രേവതിയാണ് മരിച്ചത്. അപകടത്തില്‍ രേവതിയുടെ അമ്മ ലിഷ, സഹോദരി അശ്വതി എന്നിവര്‍ക്ക് പരുക്കേറ്റു. പടിഞ്ഞാറെ വെമ്ബല്ലൂര്‍ വാഴൂര്‍ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. നാട്ടിക ഫിഷറീസ് സ്‌കൂളില്‍ പഠിച്ചിരുന്ന കുട്ടികളെ അഞ്ചങ്ങാടി യൂണിയന്‍ യു.പി. സ്‌കൂളില്‍ ചേര്‍ക്കാന്‍ പോകും വഴിയായിരുന്നു അപകടം. ഉടന്‍ തന്നെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രേവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
അശ്വതിയെ അഞ്ചങ്ങാടിയിലെ എം.ഐ.ടി. യു.പി. സ്‌കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോകുമ്പോള്‍ എതിര്‍ദിശയില്‍നിന്നു വന്ന കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലിഷയും അശ്വതിയും തെറിച്ചു വീണു. സ്‌കൂട്ടറിന്റെ മുന്‍ഭാഗത്തിനും സീറ്റിനുമിടയില്‍ രേവതി ഞെരിഞ്ഞമര്‍ന്നു. നാട്ടുകാര്‍ ഓടികൂടി കുട്ടിയെ പുറത്തെടുത്തപ്പോഴേയ്ക്കും മരിച്ചിരുന്നു.

ഭര്‍ത്താവ് മനോജ് ഗള്‍ഫിലായിരുന്നതിനാല്‍ ലിഷയും മക്കളും നാട്ടിക പടിഞ്ഞാറു ഭാഗത്തുള്ള അച്ഛന്‍ പള്ളത്ത് ലോഹിതാക്ഷന്‍െ്‌റ വീട്ടിലായിരുന്നു നേരത്തെ താമസം. മനോജ് നാട്ടിലെത്തിയതോടെ കഴിഞ്ഞ ആറിനാണ് ഇവര്‍ പടിഞ്ഞാറ വെമ്ബല്ലൂരിലുള്ള സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയത്. നാട്ടിക ഫിഷറീസ് ഗവ. എല്‍.പി. സ്‌കൂളില്‍നിന്നും അശ്വതിയുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി വീടിനു സമീപത്തെ സ്‌കൂളില്‍ ചേര്‍്ക്കാനാണ് പോയ്ത്.

