സ്വർണ്ണ ചെയിൻ പൊട്ടിച്ചോടിയ സ്ത്രീകളെ പിടികൂടി

കൊയിലാണ്ടി: സ്വർണ്ണ ചെയിൻ പൊട്ടിച്ചോടിയ സ്ത്രീകളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. പാലക്കാട് ഒളവക്കോട് മുണ്ടക്കൽ ശിവാനി (28), റാണി (20) എന്നിവരെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇന്ന് കാലത്ത് 10:20 ഓടെ താലൂക്ക് ആശുപത്രി നീതി സ്റ്റോറിൽ നിന്നും മരുന്ന് വാങ്ങുകയായിരുന്ന കന്നൂര് സ്വദേശി രമ്യയുടെ മകന്റെ കഴുത്തിലെ ഒന്നര പവൻ വരുന്ന സ്വർണ്ണ ചെയിനാണ് പൊട്ടിച്ചെടുത്തത്. പൊട്ടിക്കുന്നത് കണ്ട രമ്യ മോഷ്ടാക്കളുടെ കൈ പിടിച്ചതിനെ തുടർന്ന് ചെയിൻ തറയിൽ വീണു. ബഹളം കേട്ട് നാട്ടുകാർ ഇവരെ പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു.
