സ്വാശ്രയ ഫീസ് വിഷയത്തില്‍ മൂന്നു യുഡിഎഫ് എംഎല്‍എമാര്‍ നിരാഹാര സമരത്തിലേക്ക്

തിരുവനന്തപുരം: സ്വാശ്രയ ഫീസ് വിഷയത്തില്‍ മൂന്നു യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയില്‍ നിരാഹാര സമരമിരിക്കും. ഷാഫി പറമ്പില്‍, ഹൈബി ഈഡന്, അനൂപ് ജേക്കബ് എന്നിവരാണ് നിരാഹാരസമരം നടത്തുക. എന്‍.ഷംസുദ്ദീന്, കെ എം ഷാജി എന്നിവര്‍ അനുഭവ സത്യഗ്രഹം നടത്തും. യുഡിഎഫ് പാര്‍ലമെന്ററി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ഇന്നലെ യുഡിഎഫ് യോഗത്തില്‍ നിരാഹാരമിരിക്കണമെന്ന നിര്‍ദ്ദേശം യുവ എംഎല്‍എമാര്‍ തള്ളികളഞ്ഞതായിരുന്നു. എന്നാല്‍ സഭ സ്തംഭിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് പാര്‍ലമെന്ററിയോഗം നല്‍കിയിട്ടുള്ളത്.

രാവിലെ സഭയിലെത്തിയ യുഡിഎഫ് എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസിന് മുന്നില്‍നിന്ന് മുദ്രവാക്യം വിളിച്ച് സഭാനടപടികള്‍ തടസ്സപെടുത്തുകയാണ് ചോദ്യോത്തരവേളയോടും സഹകരിക്കുന്നില്ല.

അതേസമയം സ്വാശ്രയ പ്രശ്നത്തിലെ സര്‍ക്കാര്‍ നടപടിയിലും പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫ് നടത്തുന്ന ഹര്‍ത്താലില്‍ പലയിടത്തും അക്രമം. നെയ്യാറ്റിന്‍കരയില്‍ കെഎസ്ആടിസി ബസുകള്‍ തടഞ്ഞു. കടകള്‍ ബലമായി അടപ്പിച്ചു. കാട്ടാക്കടയില്‍ ബസിനു കല്ലെറിഞ്ഞു.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗികളെയും കൊണ്ടുവന്ന വാഹനവും തടഞ്ഞു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

