സ്വര്‍ണവില പവന് 240 രൂപ കൂടി 22,640 രൂപയായി

കൊച്ചി: സ്വര്‍ണവില പവന് 240 രൂപ കൂടി 22,640 രൂപയായി. 2830 രൂപയാണ് ഗ്രാമിന്റെ വില. 22,400 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. 400 രൂപയാണ് പവന്‍വിലയില്‍ ഇന്നലെ കൂടിയത്. ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിടാന്‍ തീരുമാനിച്ചതാണ് സ്വര്‍ണവിലയ്ക്ക് കുതിപ്പേകിയത്. പൗണ്ടിന്റെ വില ഇടിഞ്ഞതും ഓഹരി വിലതകര്‍ച്ചയെ തുടര്‍ന്ന് നിക്ഷേപകര്‍ കൂടുതലായി സ്വര്‍ണത്തിലേയ്ക്ക് തിരിഞ്ഞതുമാണ് വിലയെ സ്വാധീനിച്ചത്.
