സ്വകാര്യ ബസ് മറിഞ്ഞ് മുപ്പതോളം പേര്‍ക്ക് പരുക്ക്

വയനാട്: കല്‍പ്പറ്റയ്ക്കടുത്ത് മടക്കിമലയില്‍ കോഴിക്കോട് – ബെംഗളൂരു റൂട്ടിലോടുന്ന സ്വകാര്യ ബസ് മറിഞ്ഞ് മുപ്പതോളം പേര്‍ക്ക് പരുക്കുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്. ബസിനു യന്ത്രത്തകരാര്‍ ഉള്ളതായി സംശയമുണ്ടായിരുന്നു.വൈത്തിരിയില്‍ വച്ച് തകരാര്‍ സംഭവിച്ചിരുന്നു. തുടര്‍ന്നു മടക്കിമലയിലെത്തിയപ്പോള് ബസ് മറിയുകയായിരുന്നു.
