സ്വകാര്യ ബസില്‍ നിന്നു ഇറക്കിവിട്ട അവശനായ രോഗി മരിച്ചു
മൂവാറ്റുപുഴ വണ്ണപ്പുറം റൂട്ടില്‍ സ്വകാര്യ ബസില്‍ നിന്നു ഇറക്കിവിട്ട അവശനായ രോഗി മരിച്ചു. എഇ സേവ്യര്‍ (68)ആണ് മരിച്ചത്. മൂവാറ്റുപുഴക്ക് യാത്ര ചെയ്തിരുന്ന സേവ്യര്‍ വാഹനത്തില്‍ കുഴഞ്ഞു വീഴുകയും അത് പരിഗണിക്കാതെ അഞ്ച് കിലോമീറ്റര്‍ അപ്പുറത്തുള്ള ഞാറക്കാട് എന്ന സ്ഥലത്ത് ബസ് ജീവനക്കാര്‍ വിലച്ചിഴച്ച് ഇറക്കി വിടുകയും ചെയ്തുവെന്നാണ് ആരോപണം. വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പൊലീസ് നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇന്നലെ റോഡ് ഉപരോധിച്ചു . മുവാറ്റുപുഴ വണ്ണപുറം റോഡാണ് ഉപരോധിച്ചത്.

