സ്റ്റുഡന്റ്സ് ഒളിമ്പിക് ബാഡ്മിന്റണില്‍ സ്വര്‍ണം നേടിയ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്വീകരണം നല്‍കി

കോഴിക്കോട്: മലേഷ്യയില്‍ നടന്ന അന്തര്‍ദ്ദേശീയ സ്റ്റുഡന്റ്സ് ഒളിമ്പിക് ബാഡ്മിന്റണില്‍ സ്വര്‍ണം നേടിയ ചേവായൂര്‍ ഭാരതീയ വിദ്യാഭവനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോഴിക്കോട് റയില്‍വെ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. അണ്ടര്‍ 17 പെണ്‍കുട്ടികളുടെ വിഭാഗത്തിലും അണ്ടര്‍ 12 പെണ്‍കുട്ടികളുടെ വിഭാഗത്തിലുമാണ് സ്വര്‍ണം നേടിയത്.
അണ്ടര്‍ 17 പെണ്‍കുട്ടികളുടെ(സിംഗിള്‍സ്) വിഭാഗത്തില്‍ മത്സരിച്ച സഞ്ജന സന്തോഷ് (കേരളം), നവ്യ റാവു(തെലുങ്കാന) സഖ്യം സിസിലിയ-ഹറി സഖ്യത്തെ പരാജയപ്പെടുത്തിയാണ് സ്വര്‍ണം കരസ്ഥമാക്കിയത്.

അണ്ടര്‍ 12 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ശ്രീരഞ്ജിനി വിജയകുമാര്‍ മലേഷ്യയുടെ ടാന്റിനെ പരാജയപ്പെടുത്തി സ്വര്‍ണം നേടി. റെയില്‍വെ സ്റ്റേഷനില്‍ സ്കൂള്‍ മാനേജ്മെന്റും പ്രിന്‍സിപ്പലും പി.ടി.എയും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് സ്വീകരണമൊരുക്കിയത്.

