സ്ഫോടക വസ്തു കടിച്ചെടുത്ത തെരുവുനായയുടെ തല പൊട്ടിത്തെറിച്ചു
ഇരിട്ടി: വഴിയരികില്‍ കിടന്ന സ്ഫോടക വസ്തു കടിച്ചെടുത്ത തെരുവുനായയുടെ തല പൊട്ടിത്തെറിച്ചു. പടിയൂര്‍ പൂവ്വം കല്യാട് ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. തലശേരി-വളവുപാറ റോഡ് നിര്‍മാണം നടത്തുന്ന ഇകെകെ ഗ്രൂപ്പിന്റെ റോഡ് നിര്‍മാണ സാമഗ്രഹികള്‍ സൂക്ഷിക്കുന്നിടത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടക വസ്തു കടിച്ചെടുത്ത നായ പ്ലാന്റിനുള്ളിലേക്ക് എത്തിയതിന് പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു.
ടാറിംഗ് മിക്സിംഗ് നടത്തുന്ന യൂണിറ്റ് ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്നിടത്താണ് നായ പൊട്ടിത്തെറിച്ചത്. ഇരിക്കൂര്‍ പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




