KOYILANDY DIARY.COM

The Perfect News Portal

സ്പെഷ്യലിസ്റ്റ് അധ്യാപക നിയമനത്തിലെ ക്രമക്കേട് ഉദ്യോഗാര്‍ത്ഥികള്‍ അനിശ്ചിത കാല സമരത്തിലേക്ക്

കോഴിക്കോട്:  ആരോപിച്ച്‌ ഉദ്യോഗാര്‍ത്ഥികള്‍ അനിശ്ചിത കാല സമരത്തിലേക്ക്. ഇന്നു മുതല്‍ നടക്കാവിലെ എസ്‌എസ്‌എ ജില്ലാ പ്രൊജക്‌ട് ഓഫീസിന് മുമ്ബില്‍ അനിശ്ചിതകാല സമരം സംഘടിപ്പിക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. പക്ഷപാതപരമായ നിയമനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ത്ഥികള്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, തൊഴില്‍ വകുപ്പ് മന്ത്രി, എസ്‌എസ്‌എ സ്റ്റേറ്റ് പ്രോജക്‌ട് ഡയറക്ടര്‍, എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയിന്മേല്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പിഎസ്സി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷനില്‍ സീനിയോറിറ്റി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍, 40 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍, മുന്‍ പരിചയമുള്ളവര്‍ എന്നിവരെ പരിഗണിക്കണമെന്നതാണ് നിയമനത്തിലെ മാനദണ്ഡം.

എന്നാ ല്‍ ഈ മാനദണ്ഡം പാലിക്കാതെ 2015 -2016 ല്‍ പഠനം കഴിഞ്ഞു പുറത്തുവന്നവരെ പോലും നിയമിച്ചിട്ടുണ്ടെന്നാണ് പരാതി. അതാത് ജില്ലകളില്‍ നിന്നു വന്ന ലിസ്റ്റ് അംഗീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് എസ്‌എസ്‌എ സംസ്ഥാന പ്രോജ ക്‌ട് ഡയറക്ടര്‍ ഡോ. കുട്ടികൃഷ്ണന്‍ പറയുന്നത്. എന്നാല്‍ ജില്ലാ പ്രോജക്‌ട് ഡയറക്ടര്‍ പറയുന്നത് ഞങ്ങള്‍ കൊടുത്തയച്ച ലിസ്റ്റല്ല തിരുവനന്തപുരത്ത് നിന്നു തിരിച്ചുവന്നത് എന്നതാണ്. ഇതിലെ മറിമായം എന്താണെന്ന് പുറത്തുകൊണ്ടുവരണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
Share news

Leave a Reply

Your email address will not be published. Required fields are marked *