സ്ഥാപിക്കാമോയെന്ന് സംസ്ഥാന സര്‍ക്കാറിനോട് സുപ്രീം കോടതി

ഡൽഹി: ദേശീയ സംസ്ഥാന പാതയോരത്തെ കള്ള് ഷാപ്പുകള്‍ മാറ്റി സ്ഥാപിക്കാനാകുമോയെന്ന് സുപ്രീം കോടതി കേരളത്തോട് ആരാഞ്ഞു. രണ്ടാഴ്ചയ്ക്കകം ഈ കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കള്ള് ഷാപ്പുകള്‍ മാറ്റുന്നതിനുള്ള പ്രായോഗിക തടസ്സം എന്താണെന്നും കോടതി ചോദിച്ചു. പാതയോരത്തെ മദ്യശാല നിരോധനത്തില്‍ നിന്നും കള്ള് ഷാപ്പുകളെ ഒഴിവാക്കണമെന്ന് കേരളം സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
കള്ള് ഷാപ്പുകള്‍ക്ക് ഇളവ് അനുവദിക്കണം എന്നാവശ്യപ്പെട്ട് കള്ള് ഷാപ്പ് ലൈസെന്‍സി അസോസിയേഷനും വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയനുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.

