സ്ത്രീ സുരക്ഷക്ക്- സ്ത്രീപക്ഷ കേരളം: ClTU നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ

കൊയിലാണ്ടി; സ്ത്രീ സുരക്ഷക്ക്-സ്ത്രീ പക്ഷ കേരളം, സ്ത്രീകൾക്കെതിരായ കടന്നാക്രമണങ്ങൾ അവസാനിപ്പിക്കുക, സ്ത്രീപദവിയും തുല്യ നീതിയും ഉറപ്പ് വരുത്തുക, സ്ത്രീകൾക്ക് മികച്ച തൊഴിലവസരങ്ങൾ നൽകുക, സ്തീകളോടുള്ള കൂലി വിവേചനം അവസാനിപ്പിക്കുക, വീട്ടമ്മമാരുടെ തൊഴിലിന് അംഗീകാരം നൽകുക, ഇന്ധന വില വർദ്ധനവ് നിയന്ത്രിച്ച് വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉയർത്തി കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിന് സമീപം ClTU നേതൃത്വത്തിൽ സ്തീ തൊഴിലാളികളുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സമരം നഗരസഭ ചെയർപേഴ്സൺ കെ.പി സുധ ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയാ സെക്രട്ടറി എം എ ഷാജി അദ്ധ്യക്ഷതവഹിച്ചു. ടി.കെ ചന്ദ്രൻ മാസ്റ്റർ, സി.എം. സുനിലേശൻ, പ്രസന്ന ടി, ബിജു പി എന്നിവർ സംസാരിച്ചു.

മറ്റ് സമര കേന്ദ്രങ്ങൾ

- ചേമഞ്ചേരി: പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. പി സുനിത അദ്ധ്യക്ഷതവഹിച്ചു.
 - കൊല്ലo: സീമ കുന്നുമ്മലിന്റെ ആദ്ധ്യക്ഷതയിൽ സിഐടിയു ഏരിയാ പ്രസിഡണ്ട് എം. പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. എൻ.കെ. ഭാസ്‌ക്കരൻ സംസാരിച്ചു.
 

- പുറക്കാട്; അനിത വി.കെ യുടെ അദ്യക്ഷതയിൽ പി ജനാർദ്ദനൻ ഉദ്ഘാനം ചെയ്തു.
 - തിക്കോടി : ടി ഷീബയുടെ അദ്ധ്യക്ഷതയിൽ സി കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു.
 - കുന്നോത്ത് മുക്ക്: പി.കെ. ലീലയുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.
 - അണേല: പി. കെ സദാനന്ദന്റെ അദ്ധ്യക്ഷതയിൽ എം.കെ രാജൻ ഉദ്ഘാടനം ചെയ്തു.
 - കുരുടിമുക്ക്: കെ ബബിതയുടെ അദ്ധ്യക്ഷതയിൽ വി പി ബാബു ഉദ്ഘാടനം ചെയ്തു.
 - ആനക്കുളം: കെ രമണിയുടെ അദ്ധ്യക്ഷതയിൽ സി. ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
 - ചെങ്ങോട്ട്കാവ്: കെ തങ്കയുടെ അദ്ധ്യക്ഷതയിൽ പി ബാലകൃഷ്ണൻ ഉദ്ഘാനം ചെയ്തു. സജിനി കെ.പി സ്വാഗതം പറഞ്ഞു.
 



                        
