സ്ത്രീയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ആക്രമണം: പ്രതി പിടിയില്‍

മുക്കം: സ്ത്രീയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടുമുക്കത്ത് താമസക്കാരനായ ഇടുക്കി അടിമാലി സ്വദേശി കാട്ടാഞ്ചേരി രാജ(64) നെയാണ് മുക്കം പൊലീസ് പാലക്കാട് വച്ച് അറസ്റ്റ് ചെയ്തത്.
2016 നവംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. മുക്കം നെല്ലിക്കാപറമ്പ് മോലികാവ് ഉണ്ണിക്കാണിയുടെ ഭാര്യ വസന്ത (47) യുടെ മുഖത്താണ് രാത്രി ഉറങ്ങുന്നതിനിടെ ജനലഴിക്കുള്ളിലൂടെ ആസിഡ് ഒഴിച്ചത്. കുറെക്കാലം വസന്തയുടെ ഭര്‍ത്താവ് ഉണ്ണിക്കാണിയും പ്രതിയും ചേര്‍ന്ന് കപ്പകൃഷി നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആസിഡ് ആക്രമണത്തിലെത്തിച്ചെതെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി കര്‍ണാടകയിലെ കുടക് അടക്കം വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്ത് വരികയായിന്നു. വ്യാഴാഴ്ച പാലക്കാട് കരിങ്കല്‍ ക്വാറിയില്‍ വെച്ചാണ് ഇയാളെ മുക്കം എസ് ഐ കെ പി അഭിലാഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സലീം, ബാബു ചന്ദ്രപ്രസാദ്, കാസിം എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. താമരശേരി സിജെഎം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

