KOYILANDY DIARY

The Perfect News Portal

സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക കോടതി അനുവദിക്കണം

കൊയിലാണ്ടി > ഓൾ ഇന്ത്യ ലോയോഴ്‌സ് യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിനും കൊയിലാണ്ടി യൂണിറ്റ് കൺവൻഷനും ജില്ലാ പ്രസിഡണ്ട് അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ചെത്ത് തൊഴിലാളി മന്ദിരത്തിന് സമീപം നടന്ന ചടങ്ങിൽ പ്രസിഡണ്ട് പി. പ്രശാന്ത് അദ്ധ്യക്ഷതവഹിച്ചു. അഡ്വ: ആർ. യു. വിജയകൃഷ്ണന് മെമ്പർഷിപ്പ് കൈമാറി. ഇരുനൂറ് വർഷം പഴക്കമുള്ള കോടതി ജില്ലാ നിലവാരമുളള കോടതിയാക്കി മാറ്റണമെന്നും, സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേകോടതി അനുവദിക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം അഡ്വ: ലക്ഷ്മിഭായ് സംസാരിച്ചു. ജില്ലാ ജഡ്ജിമാരുടെ കേഡർ സ്ട്രങ്ത്ത് നിർവ്വചിച്ച് വിജ്ഞാപനം ഇറക്കിയ സംസ്ഥാന സർക്കാരിനെ കൺവൻഷൻ അഭിനന്ദിച്ചു. യൂണിറ്റ് സെക്രട്ടറി അഡ്വ: എൽ. ജി. ലിജീഷ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *