സ്കൂളിന്റെ തൂണ്‍ തകര്‍ന്ന് വിദ്യാര്‍ഥി മരിച്ചു

കൊല്ലം: സ്കൂള്‍ തുറക്കുന്ന ദിവസം രണ്ടിടങ്ങളിലായി നടന്ന രണ്ട് അപകടങ്ങളില്‍ വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലത്ത് സ്കൂളിന്റെ തൂണ്‍ തകര്‍ന്നാണ് വിദ്യാര്‍ഥി മരിച്ചത്. മുഖത്തല എം.ജി.ടിഎച്ച്.എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി നിശാന്താണ് (13) മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം. വരാന്തയുടെ തൂണ്‍ ഇളകി തകര്‍ന്നുവീഴുകയായിരുന്നു. കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. പഴക്കമുള്ള സ്കൂളാണിത്. കെട്ടിടത്തിന് ബലക്ഷയം ഉണ്ടായിരുന്നു. മഴപെയ്തതോടെ ബലക്ഷയം കൂടുകയായിരുന്നു. മറ്റൊരു സ്കൂളില്‍ നിന്ന് ടിസി വാങ്ങി ഇന്ന് ഇവിടെ ചേര്‍ന്നതാണ്.
