സോളാർ കേസ്: സിബിഐ സംഘം ക്ലിഫ് ഹൗസിൽ തെളിവെടുപ്പിനെത്തി

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയടക്കം പ്രതിയായ സോളാർ ലൈംഗികപീഡന കേസിൽ സിബിഐ സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പിനെത്തി. മുഖ്യ മന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് പരാതിക്കാരിയുമായി നേരിട്ടെത്തി തെളിവെടുപ്പ് നടത്തുന്നത്. 2012 ലാണ് കേസിനാസ്പദമായ സംഭവം.

സോളാര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് ആറ് പീഡന പരാതികളിലാണ് സി.ബി.ഐ സംഘം അന്വേഷണം നടത്തുന്നത്. ഓരോ പരാതികളും ഓരോ സംഘമാണ് പരിശോധിക്കുന്നത്. പ്രത്യേക അനുമതി വാങ്ങിയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടക്കുന്നത്. സോളാർ തട്ടിപ്പ് കേസിലെ പരാതിക്കാരിയുടെ ആവശ്യപ്രകരാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സിബിഐക്ക് സർക്കാർ വിട്ടത്.


