KOYILANDY DIARY

The Perfect News Portal

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് ലക്ഷ്യം 100 സീറ്റ്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് എൽഡിഎഫ് സജ്ജമാണെന്നും ഏറ്റവും മികച്ച വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് അവതരിപ്പിക്കുമെന്നും മന്ത്രി പി രജീവ്. 99 സീറ്റുമായി ഇടതുപക്ഷം കേരളത്തിൽ ഭരിക്കുന്നു. അത് 100ലേക്ക് എത്തുക എന്നതാണ് ഉപ തെരഞ്ഞെടുപ്പിലെ പ്രധാനലക്ഷ്യം. അങ്ങനെയാകുമ്പോൾ തൃക്കാക്കരയിൽ ഒരു കുതിച്ച് ചാട്ടത്തിന്റെ സാഹചര്യം വരും.

തെരഞ്ഞെടുപ്പില്‍ വിവകസനത്തിന്റെ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നത്. വികസനത്തിനൊപ്പം നില്‍ക്കുന്നവരാണ് തൃക്കാക്കരയിലെ ജനങ്ങള്‍. വികസനത്തിന് എതിര് നില്‍ക്കുന്നവരെ തൃക്കാക്കരയിലെ ജനങ്ങള്‍ തള്ളിക്കളയും. വികസനവും മതനിരപേക്ഷ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷ നിലപാടിനൊപ്പമാണ്. നാലു വര്‍ഷം പാഴാക്കേണ്ടതില്ല എന്നാകും വോട്ടര്‍മാര്‍ ചിന്തിക്കുക.

തൃക്കാക്കരയെ കേരളത്തിന്റെ ഹൃദയമായി മാറ്റാന്‍ കഴിയുന്ന പദ്ധതിയാണ് കെ റെയില്‍. ഏറ്റവും കുറച്ച് ഭൂമി ഏറ്റെടുത്ത് ഏറ്റവും വലിയ സാധ്യത വരുന്ന മണ്ഡലമാണ് തൃക്കാക്കര. അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരാണ് കോണ്‍ഗ്രസ്. സില്‍വര്‍ലൈന്‍ ഉള്‍പെടെ ചര്‍ച്ച ചെയ്യുന്നത് നല്ലകാര്യമെന്നും വികസനത്തിനൊപ്പം നില്‍ക്കുന്നവരെ എല്‍ഡിഎഫ് കൂടെ കൂട്ടുമെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *