KOYILANDY DIARY.COM

The Perfect News Portal

സോളാര്‍ കമ്മീഷനെതിരെ രമേശ് ചെന്നിത്തല

കോഴിക്കോട്> സോളാര്‍ തട്ടിപ്പ് കേസില്‍ സി ഡി കണ്ടെത്താല്‍ പ്രതി ബിജു രാധാകൃഷ്ണനെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടപോകുമ്പോള്‍ കമ്മീഷന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്നും അതുണ്ടായില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ പൊലീസിനെ കുറ്റപ്പെടുത്താനാവില്ല. പൊലീസ് നടപടി തെറ്റല്ല. ബിജുവിനെ കൊണ്ടുപോകുന്ന വിവരം പൊലീസിനെ അറിയിക്കുന്നതിലും വിഴ്ചയുണ്ട്. ഡിജിപിയടക്കം ഈ കാര്യം അറിഞ്ഞിട്ടില്ലെന്നാണ് മനസിലാക്കുന്നത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി ചാടിപോയാല്‍ എന്താകുമായിരുന്നു സ്ഥിതി. പൊലീസിനാകും പഴി.  അതൊഴിവാക്കാനാണ് പൊലീസ് സുരക്ഷയൊരുക്കിയത്. ഇക്കാര്യങ്ങള്‍ കമ്മീഷന്‍ സ്വയം പരിശോധിക്കണമെന്നും  ചെന്നിത്തല പറഞ്ഞു.  ഡിജിപി ജേക്കബ് തോമസിനെതിരെ ചീഫ് സെക്രട്ടറി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ആഭ്യന്തരവകുപ്പിന്റെ  പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

Share news