സോഫ്റ്റ്‍വെയര്‍ കമ്ബനിയായ സീസെയിമിക്ക് യുഎസ് കമ്ബനിയുടെ നിക്ഷേപo

തിരുവനന്തപുരം : കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‍വെയര്‍ കമ്ബനിയായ സീസെയിമിക്ക് യുഎസ് കമ്ബനിയുടെ നിക്ഷേപവും. യുഎസിലെ ആഗോള ഐടി കമ്ബനിയായ സ്പെരീഡിയന്‍ ടെക്നോളജീസാണ് സീസെയിമിയില്‍ നിക്ഷേപം നടത്തുന്നത്.
സ്പെരീഡിയനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. കമ്ബനിയുടെ വളര്‍ച്ചയ്ക്ക് ഇതു കൂടുതല്‍ കരുത്തേകും. ഉപഭോക്താക്കള്‍ക്കു മികച്ച സേവനം ഇതുവഴി നല്‍കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും സീസെയിം സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വി.സി.വിനോദ് പറഞ്ഞു. 1993 ല്‍ തുടങ്ങിയ സീസെയിം സോഫ്റ്റ്‍വെയര്‍ ഐഎസ്‌ഒ അംഗീകാരം നേടിയ കമ്ബനിയാണ്.

