സേവാഭാരതി പ്രതിഭാ സംഗമം

കൊയിലാണ്ടി: SSLC, +2 പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനു വേണ്ടി കൊയിലാണ്ടി സേവാഭാരതി നേതൃത്വത്തിൽ പ്രതിഭാ സംഗമം 2017 സംഘടിപ്പിച്ചു. ലീഗൽ സർവ്വീസ് അതോറിറ്റി കോഴിക്കോട് ജില്ലാ സെക്രട്ടറി ആർ.എൽ ബൈജു ഉദ്ഘാടനം ചെയ്തു. വി.എം മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
വടകര ഡി. വൈ. എസ്. പി. സി. ഡി. ദിവാകരൻ മുഖ്യ പ്രഭാഷണം നടത്തി. ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഭിന്ന ശേഷിയുള്ള വിദ്യാർത്ഥികൾക്കുള്ള വീൽ ചെയർ സേവാ ഭാരതി ജനറൽ സെക്രട്ടറി കെ. എം. രജി സ്‌കൂൾ ഹെഡ് മാസ്റ്റർ വാസുവിന് കൈമാറി.

ഡോ: കെ. വി. സതീഷ്, ഡോ: ബാബുരാജ്, ഡോ: കെ. ഗോപിനാഥ്, ഡോ: ശ്രീജിത്ത്, എ.ഇ.ഒ. ജവഹർ മനോഹർ, പ്രശാന്ത് മാസ്റ്റർ, പ്രബീദ് മാസ്റ്റർ, കെ. എം. രാജീവൻ, അഡ്വ: വി. സത്യൻ, ശ്രീജിത്ത് വിയ്യൂർ, അഡ്വ: ലീലാ കൃഷ്ണൻ, എന്നിവർ ആശംസകൾ നേർന്നു. കെ. എം. രവി സ്വാഗതവും, കല്ലേരി മോഹനൻ നന്ദിയും പറഞ്ഞു.

