സെപ‌്തംബര്‍ പത്തിന‌് നടത്തുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കുക: എ. വിജയരാഘവന്‍

തിരുവനന്തപുരം: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില തുടര്‍ച്ചയായി വര്‍ധിപ്പിച്ച‌് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തില്‍ സെപ‌്തംബര്‍ പത്തിന‌് നടത്തുന്ന രാജ്യവ്യാപക ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അഭ്യര്‍ഥിച്ചു.
തിങ്കളാഴ‌്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തിലായിരിക്കണം ഹര്‍ത്താല്‍. അനിയന്ത്രിത ഇന്ധനവില വര്‍ധനയും രൂപയുടെ മൂല്യശോഷണവും ജനജീവിതം ദുസ്സഹമാക്കുകയാണ്. പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലവര്‍ധന തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല.

83 രൂപയാണ് വെള്ളിയാഴ്‌ച കേരളത്തില്‍ പെട്രോളിന്റെ ചില്ലറവില്‍പ്പന വില. ഡീസലിന് 76.72 രൂപയായി. രണ്ടാഴ്‌ചയ്‌ക്കിടെ രണ്ട് രൂപയോളമാണ് ഇന്ധനവില വര്‍ധിച്ചത്. അടിക്കടിയുണ്ടാകുന്ന വിലവര്‍ധന കാര്‍ഷിക പ്രതിസന്ധി രൂക്ഷമാക്കുന്നു. വിലക്കയറ്റം വന്‍തോതിലായി. രാജ്യത്തിന്റെ സാമ്ബത്തികസ്ഥിതി കൂടുതല്‍ തകര്‍ച്ചയിലാകുകയും തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുന്നു.

പെട്രോളിയം കമ്ബനികളുടെ ലാഭം 2014 ല്‍ 10 ശതമാനമായിരുന്നത‌് ഇപ്പോള്‍ 16 ശതമാനമായി. പ്രളയദുരിതത്തില്‍ വലയുന്ന കേരളത്തിന്റെ നട്ടെല്ലൊടിക്കുന്നതാണ് തുടര്‍ച്ചയായ ഇന്ധനവില വര്‍ധന. ഈ സാഹചര്യത്തില്‍ നടക്കുന്ന ഹര്‍ത്താലില്‍ എല്ലാവരും സഹകരിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ അഭ്യര്‍ഥിച്ചു.

