സെപ്റ്റംബര്‍ 30നകം ആധാറുമായി പാന്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ അസാധുവാകും

സെപ്റ്റംബര്‍ 30നകം ആധാറുമായി പാന്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ അസാധുവാകും. അസാധുവായാല്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പാന്‍ ഉപയോഗിക്കാനാവില്ല. അസാധുവായ പാനുപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള പണമിടപാടുകള്‍ നടത്താനും കഴിയില്ല. എന്നിരുന്നാലും അസാധുവായ പെര്‍മനെന്റ് അക്കൗണ്ട് നമ്പറിനെക്കുറിച്ച് സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത ഇതുവരെ വരുത്തിയിട്ടില്ല.
ജൂലായ് അഞ്ചിലെ ബജറ്റിലാണ് പാനും ആധാറും ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച നിയമത്തില്‍ മാറ്റംവരുത്തിയത്. 2017ലാണ് പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിയമം ആദ്യം കൊണ്ടുവന്നത്. സെപ്റ്റംബര്‍ 30നകം പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന വിജ്ഞാപനം 2019 മാര്‍ച്ച് 31നാണ് പ്രത്യക്ഷ നികുതി ബോര്‍ഡ് പുറത്തുവിട്ടത്.

അതിനുശേഷം ജൂലായിലെ ബജറ്റില്‍ നിയമം പരിഷ്‌കരിച്ചിരുന്നു. പാന്‍ ഉടമ മുമ്ബ് നടത്തിയ ഇടപാടുകള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. പുതുക്കിയ നിയമപ്രകാരം പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടുന്നതുംസംബന്ധിച്ചും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ അറിയിപ്പൊന്നും വന്നിട്ടില്ല.

