സൂര്യന് ചന്ദ്രന് പിന്നില്‍ മറയുന്നു: അമേരിക്ക ഇന്ന് പൂര്‍ണമായും ഇരുട്ടിലാകും.!

ന്യൂയോര്‍ക്ക്: ഇന്ന് അമേരിക്കയുടെ ഭൂരിഭാഗവും പ്രദേശങ്ങളും കുറച്ചു സമയത്തേക്ക് പൂര്‍ണമായും ഇരുട്ടിലാകും. സൂര്യന് ചന്ദ്രന് പിന്നില്‍ മറയുന്ന അത്യപൂര്‍വ പ്രതിഭാസമാണ് തിങ്കളാഴ്ച അമേരിക്കയെ ഇരുട്ടിലാക്കുക. നട്ടുച്ചക്ക് പോലും നഗരങ്ങള്‍ ഇരുട്ടിലാകും. ഈ പ്രതിഭാസം വീക്ഷിക്കാനും ഗവേഷണങ്ങള്‍ക്കുമായി ശാസ്ത്ര ലോകവും ഒരുങ്ങി കഴിഞ്ഞു. നാസ അടക്കമുള്ളവര്‍ സമ്ബൂര്‍ണ സൂര്യഗ്രഹത്തിന്െറ തല്‍സമയ സംപ്രേക്ഷണം നല്‍കുന്നുണ്ട്.
സൂര്യഗ്രഹണം കാണാനായി എത്തുന്ന സഞ്ചാരികളുടെ തിരക്കിനാല്‍ ഹോട്ടലുകളില്‍ ബുക്കിങ് നേരത്തേ പൂര്‍ത്തിയായിരുന്നു. അമേരിക്ക രൂപീകരിച്ചതിനു ശേഷം (1776) ദൃശ്യമാകുന്ന ആദ്യത്തെ പൂര്‍ണഗ്രഹണമാണ് ഇത്. അമേരിക്കന്‍ ചരിത്രത്തിലെയും ഏറ്റവും വലിയ സൂര്യഗ്രഹണമാണിത്. അമേരിക്കയിലെ പന്ത്രണ്ടു സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് സൂര്യഗ്രഹണം കാണാന്‍ സാധിക്കും. സൂര്യഗ്രഹണം പക്ഷികളിലും മൃഗങ്ങളിലും അടക്കം എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനായി പരീക്ഷണത്തിന് ശാസ്ത്രലോകം തയ്യാറായി കഴിഞ്ഞു.

