KOYILANDY DIARY.COM

The Perfect News Portal

സൂപ്പര്‍മൂണ്‍ കാണാൻ അപൂര്‍വ അവസരo

നമുക്കെല്ലാം ഈ വരുന്ന തിങ്കളാഴ്ച സൂപ്പര്‍മൂണ്‍ കാണുന്നതിനുള്ള അപൂര്‍വ അവസരമാണ് തിങ്കളാഴ്ച സമാഗതമാകുന്നത്. 68 വര്‍ഷത്തിന് ശേഷം ഇതാദ്യമായിട്ടാണ് ഏറ്റവും വലിയ ചന്ദ്രന്‍ മറ്റന്നാള്‍ എത്തുന്നത്. ഇനി ഇത്തരത്തിലുള്ള ഒരു സംഭവം ഈ നൂറ്റാണ്ടിലുണ്ടാവില്ലെന്നറിയുമ്പോഴാണ് ഈ സംഭവത്തിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാകുന്നത്. ചന്ദ്രന്റെ ഭ്രമണപഥം ഭൂമിക്ക് ഏറ്റവുമടുത്തെത്തുമ്പോഴാണ് സൂപ്പര്‍മുണോ അല്ലെങ്കില്‍ ഫുള്‍ മൂണോ സംജാതമാകുന്നത്. തിങ്കളാഴ്ച എത്തുന്ന ചന്ദ്രന്‍ സാധാരണനിലയിലേതിനേക്കാള്‍ 14 ശതമാനത്തിലധികം വലുതും 30 ശതമാനത്തിലധികം പ്രഭയേറിയതുമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

1948ന് ശേഷം ഇതാദ്യമായിട്ടാണ് ചന്ദ്രന്‍ ഭൂമിയുടെ ഇത്രയുമടുത്തെത്തുന്നത്. ഇത്തരത്തിലുള്ള ഭീമാകാരനായ ചന്ദ്രനെ കാണാന്‍ ഏതാനും കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. തിങ്കളാഴ്ച രാത്രി ജിഎംടി സമയം എട്ട് മണിക്ക് ( ഉച്ചയ്ക്ക് 3.09 ഇടി) ആണ് സൂപ്പര്‍മൂണെത്തുന്നത്. ഈ സമയം ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം വെറും മൂന്നരലക്ഷം കിലോമീറ്ററുകള്‍ മാത്രമായിരിക്കും. തെളിഞ്ഞ കാലാവസ്ഥയുള്ള ആകാശമുള്ളിടത്ത് പോയി തെക്കോട്ട് കാഴ്ചയുള്ള ഇടങ്ങളില്‍ പോയി നിന്നാല്‍ സൂപ്പര്‍മൂണിനെ നന്നായി ആസ്വദിക്കാനാവുമെന്നാണ് വാനനിരീക്ഷകര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഏത് ഫുള്‍ മൂണിനെയും പോലെ സൂര്യന്‍ അസ്തമിച്ചതിന് ശേഷം കിഴക്ക് ഭാഗത്താണ് തിങ്കളാഴ്ച ചന്ദ്രനുദിക്കുകയെന്നും തുടര്‍ന്ന് ഉയര്‍ന്ന് പൊങ്ങി ഇത് ഏറ്റവും വലുപ്പത്തില്‍ കാണുക അര്‍ധരാത്രിയായിരിക്കുമെന്നുമാണ് ഓസ്ട്രോണമി എഴുത്തുകാരനായ കോളിന്‍ സ്റ്റുവര്‍ട്ട് വെളിപ്പെടുത്തുന്നത്.

വായുമലിനീകരണം ഏറ്റവും കുറഞ്ഞ സ്ഥലത്ത് പോയി നിന്നാലാണ് സൂപ്പര്‍മൂണിനെ അതിന്റെ ഏറ്റവും പൂര്‍ണരൂപത്തിലും തെളിമയിലും കാണാന്‍ സാധിക്കുക. എന്നാല്‍ ഈ അവസരത്തില്‍ ചന്ദ്രന്‍ സാധാരണത്തേതിലും വലുതാകുന്നില്ലെന്നും മൂണ്‍ ഇല്യൂഷന്‍ എന്ന എഫക്ടിനാല്‍ നമുക്ക് ഇങ്ങനെ തോന്നുകയാണെന്നും സ്റ്റുവര്‍ട്ട് വെളിപ്പെടുത്തുന്നു. അതിനാല്‍ മരങ്ങളും കെട്ടിടങ്ങളും തടസപ്പെടുത്താത്ത കിഴക്കന്‍ ചക്രവാളത്തിലേക്ക് നല്ല കാഴ്ച ലഭിക്കുന്ന ഇടങ്ങളില്‍ പോയി നിന്നാല്‍ ചന്ദ്രന്റെ മനോഹര രൂപം നമുക്ക് കാണാന്‍ സാധിക്കുമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. ഇതിനായി പ്രത്യേക ഉപകരണങ്ങളൊന്നും ഉപയോഗിക്കേണ്ടതില്ല. സൂപ്പര്‍മൂണിനെ വീടിന് പുറത്ത് പോകാതെ ലൈവായി കാണാന്‍ ആഗ്രഹിക്കുന്നുവെങ്കിലോ അതിനുള്ള സൗകര്യമില്ലെങ്കിലോ സ്ലൂഹ് ഒബ്സര്‍വേറ്ററി ഇതിന്റെ തത്സമയ ബ്രോഡ്കാസ്റ്റിങ് നിര്‍വഹിക്കുന്നുണ്ട്.

സാധാരണയായി ഒരു വര്‍ഷത്തില്‍ നാല് മുതല്‍ ആറ് സൂപ്പര്‍മൂണുകള്‍ ഒരു വര്‍ഷത്തില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ തിങ്കളാഴ്ച ചന്ദ്രന്‍ 68 വര്‍ഷത്തിന് ശേഷം ഏറ്റവുമടുത്തെത്തുന്നുവെന്നതാണ് ഈ സൂപ്പര്‍മൂണിനെ വ്യത്യസ്തമാക്കുന്നത്. ഇത്തരത്തിലുള്ള പ്രതിഭാസം ഇനിയുണ്ടാകുന്നത് 2034ല്‍ മാത്രമാണ്. ഈ വര്‍ഷത്തെ രണ്ടാമത്തെ സൂപ്പര്‍മൂണാണ് ഈ നവംബര്‍ 14ന് എത്തുന്നത്. 2016ലെ ആദ്യത്തെ സൂപ്പര്‍മൂണ്‍ വന്നത് ഒക്ടോബര്‍ 16നായിരുന്നു. ഈ വര്‍ഷത്തെ അടുത്ത സൂപ്പര്‍മൂണ്‍ വരുന്നത് ഡിസംബര്‍ 14ന് ആണ്.

Advertisements

 

Share news

Leave a Reply

Your email address will not be published. Required fields are marked *