സുരക്ഷ മാങ്ങോട്ടുവയൽ നേതൃത്വത്തിൽ ശുചീകരണവും ഔഷധ സസ്യങ്ങളുടെ നടീൽ ഉദ്ഘാടനവും
കൊയിലാണ്ടി: പരിസ്ഥിതി ദിനത്തിൽ മാങ്ങോട്ടുവയൽ സുരക്ഷ പെയിൻ
& പാലിയേറ്റീവിന്റെ നേതൃത്വത്തിൽ ശുചീകരണവും ഔഷധ സസ്യങ്ങളുടെ നടീൽ ഉദ്ഘാടനവും നടന്നു. നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ പ്രജിഷ പി. അദ്ധ്യക്ഷതവഹിച്ചു. സുരക്ഷ സോണൽ ചെയർമാൻ കെ. ഷിജു മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സി.കെ. മനോജ്, സന്തോഷ് പി.കെ, രാഗേഷ് പി.കെ, അഡ്വ, വിജേഷ് ശ്രീധർ, സി.സി. ബാലകൃഷ്ണൻ, ബിജോയി, റെജിലേഷ്, ഗൗതം ഋഷി എന്നിവർ സംബന്ധിച്ചു. സുരക്ഷ കൺവീനർ പി.എം. ബിജു സ്വാഗതവും എൽ. എസ്. ഋഷിദാസ് നന്ദിയും പറഞ്ഞു.

