സുബൈദയെ കൊലപ്പെടുത്തിയ കേസ്സില്‍ മൂന്ന് പ്രതികള്‍ പിടിയില്‍

കാസര്‍കോട്: ആയംപാറ താഴത്ത് പള്ളം സുബൈദയെ കൊലപ്പെടുത്തിയ കേസ്സില്‍ ബദിയഡുക്ക സ്വദേശി ഉള്‍പ്പടെ മൂന്ന് പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍. ജില്ലാ പോലീസ് ചീഫ് കെ.ജെ സൈമണിന്റെ നേതൃത്വത്തില്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. ഇവരുടെ അറസ്റ്റ് നാളെ രേഖപെടുത്തിയേക്കും.
2018 ജനുവരി 19നാണ് തനിച്ച് താമസിക്കുന്ന 65 കാരിയായ സുബൈദയെ കൈ കാലുകള്‍ ബന്ധിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

ഇതിന് ഒരു മാസം മുന്‍പാണ് ചീമേനി പുലയന്നൂരില്‍ വീട്ടമ്മയായ റിട്ട. അധ്യാപിക വിപി ജാനകിയെ കവര്‍ച്ച സംഘം കൊലപെടുത്തിയത്. ഈ കേസില്‍ പ്രതികളെ ഇതുവരെ കണ്ടെത്താനായില്ല.

തുടര്‍ച്ചയായി ഉണ്ടായ കൊലപാതകങ്ങളില്‍ പ്രതികളെ പിടികൂടാനാകാത്ത പോലീസ് നടപടിയില്‍ ജില്ലയില്‍ പ്രതിഷേധവും ശക്തമായിരിന്നു. സുബൈദയുടെ കൊലപാതകം സംബന്ധിച്ച് ബേക്കല്‍ പോലീസാണ് കേസ്സ് റജിസ്ട്രറര്‍ ചെയ്യതിട്ടുള്ളത്. ഇതോടെ ഒരു കേസ്സിലെങ്കിലും തുമ്പു
ണ്ടാക്കാനായതില്‍ പോലീസിന് ആശ്വാസിക്കാം.

