സുബിനേഷ് രക്തസാക്ഷിദിനം: ശുചീകരണം നടത്തി

കൊയിലാണ്ടി.ധീര ജവാന് സുബിനേഷിന്റെ രണ്ടാം രക്തസാക്ഷിത്വ വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച്. ചെങ്ങോട്ട്കാവ് ടൗണ്‍ മുതല്‍ ചേലിയ മുത്തുബസാര്‍ വരെ ശുചീകരണം നടത്തി. കൊയിലാണ്ടി ഗവ.ഗേള്‍സ് സ്കൂള്‍, ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, പൊയില്‍ക്കാവ് ഹയര്‍സെക്കണ്ടറി സ്കൂള്‍, തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, ചേലിയ
ഇലാഹിയ ആര്‍ട്സ് & സയന്‍സ് കോളജ് എന്നിവടങ്ങളിലെ വിദ്യാര്‍ഥികള്‍ ശുചീകരണ പ്രവൃത്തിയില്‍ പങ്കാളികളായി.
നഗരസഭ ചെയര്മാന് അഡ്വ: കെ. സത്യന് ശുചീകരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വി. ടി. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. 23ന് രക്തസാക്ഷിത്വ ദിനത്തില്‍ രാവിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, സബ്ജില്ലാതല ക്വിസ് മത്സരം, വൈകുന്നേരം ധീരജവാന് ചേത്തനാരി ബൈജുവിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും സുബിനേഷ് നഗറിലേക്ക് ദീപശിഖ പ്രയാണം, സ്നേഹ ജ്വാലയും അനുസ്മരണ സമ്മേളനം എന്നിവ നടക്കും.

അനുസ്മരണ സമ്മേളനം എക്സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും.

