ജവാൻ സുബിനേഷിന്റെ രക്തസാക്ഷി ദിനം: സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

കൊയിലാണ്ടി: ജമ്മു കാശ്മീരിൽ ഭീകരരുടെ ആക്രമണത്തിൽ മരണ മടഞ്ഞ ധീര ജവാൻ സുബിനേഷിന്റെ രണ്ടാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഇന്നു കാലത്ത് വീട്ടിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
വൈകീട്ട് 5 മണിക്ക് ചേത്തനാരി ബൈജുവിന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് ദീപശിഖാ പ്രയാണം ചേലിയയിൽ എത്തിച്ചേരും.
അനുസ്മരണ സമ്മേളനം കെ.ദാസൻ എം.എൽ.എ ഉൽഘാടനം ചെയ്യും. ദേശീയ അധ്യാപക അവാർഡ് നേടിയ പി.കെ.ഷാജി, ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ തുടങ്ങിയവരെ ആദരിക്കും. തുടർന്ന് ശ്രീജിത്ത് വിയ്യൂരിന്റെ മാജിക് ഷോ ഉണ്ടായിരിക്കും.

ഇന്ന് കാലത്ത് നടന്ന പരിപാടിയുടെ പതാക ഉയർത്തൽ കൊയിലാണ്ടി സി.ഐ. കെ. ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. എൻ.സി.സി, സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ നടത്തിയ പരേഡിൽ സി.ഐ. കെ.ഉണ്ണികൃഷ്ണൻ സല്യൂട്ട് സ്വീകരിച്ചു. റിട്ട. കേണൽ മാധവൻനായ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഗീതാനന്ദൻ, വാർഡ് മെംബർമാരായ പി. ബാലകൃഷ്ണൻ, സുജല കുമാരി തുടങ്ങിയവരും നാട്ടുകാരും പങ്കെടുത്തു.

