സുഫലം-ഫലവൃക്ഷതൈക്കൊപ്പം പച്ചക്കറി തൈ വിതരണം ചെയ്തു
കൊയിലാണ്ടി: നടേരി സുഫലം-ഫലവൃക്ഷത്തൈക്കൊപ്പം ജി വി എച്ച് എസ് എസ്, എൻ.എസ്.എസ് വളണ്ടിയർമാരുടെ പച്ചക്കറി തൈ വിതരണം നടന്നു. ജനകീയാസൂത്രണ പദ്ധതി പ്രകാരം പരിപാടിയുടെ വിതരണോദ്ഘാടനം വാർഡ് കൗൺസിലർ എൻ എസ് വിഷ്ണു ഉദ്ഘാടനം ചെയ്തു. `അതിജീവനം’ എൻ എസ് എസ്. സപ്തദിന ക്യാമ്പിന്റെ ഭാഗമായി ദത്ത് ഗ്രാമമായ വാർഡ് 20 ലാണ് പരിപാടി സെഘടിപ്പിച്ചത്. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എ.പി നിഷ, വളണ്ടിയർമാരായ നിത്യ, ആർദ്ര ,അനുനന്ദ തുടങ്ങിയവർ സംബന്ധിച്ചു.

